ഞാന്‍ നിങ്ങള്‍ക്ക് ആദ്യമേ ടൂളുകള്‍ അല്ല പരിചയപ്പെടുത്തുന്നത്,അതു സന്ദര്‍ഭത്തിനു അനുസരിച്ച് പരിചയപ്പെടുത്തുന്നതായിരിക്കും, നിങ്ങള്‍ ഞാന്‍ നല്‍കുന്ന അതേ ഫയല്‍ തന്നെ ഉപയോഗിച്ച് ഞാന്‍ പറയുന്നത് പോലെ തന്നെ ചെയ്ത ശേഷം അതിന്റെ സ്ക്രീന്‍ ഷോട്ട് എനിക്ക് തരണം,എന്നാല്‍ മാത്രമേ ഞാനും നിങ്ങളുമായ് സഹകരിക്കു, ആദ്യമായ് ഇവിടെ ക്ലിക്ക് ചെയ്തു ഈ ഫയല്‍,( ഒരു ചിത്രം ആണു ) ഡെസ്ക് ടോപ്പില്‍ സേവ് ചെയ്യുക

ഫോട്ടോ ഷോപ്പ് ഓപ്പണ്‍ ആക്കിയാല്‍ നമുക്ക് കിട്ടുന്ന സ്ക്രീനിന്റെ ഇടത് ഭാഗമാണു മുകളില്‍ കാണിച്ചിരിക്കുന്നത്, അതില്‍ ഫയല്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ എന്നത് എടുത്ത് ഡെസ്ക് ടോപ്പില്‍ നമ്മള്‍ സേവ് ചെയ്തിരിക്കുന്ന ചിത്രം സെലക്റ്റ് ചെയ്തു ഓപ്പണ്‍ കൊടുക്കുക
നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്ത ചിത്രം ഇപ്പോള്‍ ഫോട്ടൊഷോപ്പില്‍ ദൃശ്യമായിട്ടുണ്ടാകും,ഫോട്ടൊഷോപ്പിന്റെ വലതു വശത്ത് നമുക്ക് ലേയര്‍ എന്ന ഒരു ചെറിയ വിന്‍ഡോ കാണാന്‍ ആകും,അതു കാണുന്നില്ല എങ്കില്‍ F7 എന്ന കീ അമര്‍ത്തുക,അല്ലെങ്കില്‍ ഫോട്ടൊഷോപ്പിലെ Window എന്ന മെനുവില്‍ ലേയര്‍ എന്നത് ഓണ്‍ ആക്കുക,ഫോട്ടൊഷോപ്പില്‍ എന്ത് വര്‍ക്ക് ചെയ്താലും ഈ ലേയര്‍ വിന്‍ഡോ ഓണ്‍ ആക്കിയിടാന്‍ മറക്കരുതു, Read more »





October 11th, 2012
Ratheesh 

